ഒഞ്ചിയത്ത് പോലീസിന് നേരെ സിപിഐഎം പ്രാദേശിക നേതാവിന്‍റെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  ഒഞ്ചിയത്ത് പോലീസിന് നേരെ സിപിഐഎം പ്രാദേശിക നേതാവിന്‍റെ ഭീഷണി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം ഇ. എം ദയാനന്ദനാണ് ചോമ്പാല പോലീസിനെ ഭീഷണിപ്പെടുത്തിയത്. പുതുവത്സര ആഘോഷത്തിനെതിരായ പോലീസ് നടപടിയാണ് പ്രകോപനത്തിന് കാരണമായത്. ഭീഷണി മുഴക്കുന്ന പ്രസംഗത്തിന്‍റെ വിഡിയോ പുറത്തുവന്നു.

പുതുവത്സര ആഘോഷത്തിനിടെ സിപിഐഎം പ്രവര്‍ത്തകരെ പോലീസ് കൈകാര്യം ചെയ്തിരുന്നു. ഇതിനിടെ ഹേമന്ദ് എന്ന പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സിപിഐഎം നേതാവ് ഭീഷണി മുഴക്കിയത്.

യൂണിഫോം അഴിച്ചുവച്ച്‌ വരാന്‍ പോലീസിനെ ദയാനന്ദന്‍ വെല്ലുവിളിച്ചു. മെയ്യഭ്യാസം പഠിച്ചിട്ടാണ് നില്‍ക്കുന്നതെന്നും കളിക്കാന്‍ നില്‍ക്കരുതെന്നും ദയാനന്ദന്‍ പരസ്യമായി ഭീഷണി ഉയര്‍ത്തി. ഭീഷണി പ്രസംഗത്തിന്‍റെ വിഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....