ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇറാനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഐക്യരാഷ്ട്രസഭ ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഇടപെടണം. ബിജെപി സര്‍ക്കാര്‍ ഇസ്രയേലിനുള്ള മൗന പിന്തുണ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കയറിയുള്ള ഇസ്രയേലിന്റെ ആക്രമണത്തെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ഇറാനിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും നിലവിലുള്ള സൈനിക നടപടികള്‍ പിന്‍വലിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ലെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ഉണ്ടാവണം. കൊടും ക്രൂരതയെ അപലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. ഇറാനെതിരെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യം പ്രേരിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയില്‍ പലസ്തീനെ പിന്തുണച്ച് വോട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം ആരോപിച്ചു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇസ്രയേലിന് നല്‍കുന്ന മൗന പിന്തുണ അവസാനിപ്പിക്കുകയും സമാധാനത്തിനു വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...