കുന്നന്താനം പാലക്കൽത്തകിടി സെയ്ന്റ് മേരീസ് സർക്കാർ ഹൈസ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാത്തിൽ പ്രതിഷേധവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : കുന്നന്താനം പാലക്കൽത്തകിടി സെയ്ന്റ് മേരീസ് സർക്കാർ ഹൈസ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാത്തിൽ പ്രതിഷേധിച്ച് സിപിഎം കുന്നന്താനം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വി. സുബിൻ കുത്തിയിരിപ്പ് സമരത്തിലേക്ക്. സ്‌കൂൾ തുറന്ന് ഒന്നരമാസം പിന്നിട്ടിട്ടും ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് അധ്യാപകരെ നിയമിച്ചിട്ടില്ല. പകരം സാമൂഹ്യശാസ്ത്ര അധ്യാപിക ഇംഗ്ലീഷ് പഠിപ്പിക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ്. സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം വേണമെന്നിരിക്കേ ഭാഷാപഠനത്തിന് വിഷയ വിദഗ്ധർ അല്ലാത്തവരെ ചുമതലപ്പെടുത്തുകവഴി അധ്യാപനം താളം തെറ്റാനിടയാകുമെന്ന് അദ്ദേഹം ആരോപിച്ചു.

അതിനാൽ ഈ മാസം 18-നകം അധ്യാപകനെ നിയമിക്കാത്തപക്ഷം 21-ന് കുത്തിയിരപ്പ് സമരം നടത്തുമെന്ന് സുബിൻ അറിയിച്ചു. ഈ സ്‌കൂളിൽ പത്തിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവ് കൂടിയാണ് സുബിൻ. തിരുവല്ല ഡിഇഒയിൽനിന്ന് ജൂലായ് 15-നാണ് സ്റ്റാഫ് ഫിക്‌സേഷൻ ഉത്തരവ് ഇറങ്ങുക. അതുകഴിഞ്ഞേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവൂയെന്ന പ്രഥമാധ്യാപകൻ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....