പാർട്ടിയിലേക്ക് വന്നവർക്ക് ‘രാഷ്ട്രീയമായി’ കേസുകളുണ്ടാകും, ഒത്തുതീർപ്പാക്കുമെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്കും പിന്നാലെ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയും സിപിഎമ്മില്‍ ചേര്‍ന്നതില്‍ വീണ്ടും ന്യായീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം. ക്രിമിനല്‍ കേസ് പ്രതികളെ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയ സംഭവത്തില്‍ ഒരോ ദിവസവും കൂടുതല്‍ വിവാദങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തിയത്. സിപിഎമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് ‘ രാഷ്ട്രീയമായി’ ഒരുപാട് കേസുകൾ കാണുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കുള്ള കേസുകള്‍ രാഷ്ട്രീയമായതാണെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു. വാദിയും പ്രതിയും ചേർന്ന് കേസ് ഒഴിവാക്കാൻ കോടതിയെ സമീപിക്കുകയാണെന്നും കെപി ഉദയഭാനു പറഞ്ഞു.

വധശ്രമ കേസിൽ എസ്എഫ്ഐ പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. ഇതില്‍ ഉള്‍പ്പെട്ട പ്രതി ഉള്‍പ്പെടെയുള്ളവരെയാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ക്രിമിനൽ കേസുകൾ ഒഴിവാക്കാമെന്ന ഡീലിലാണ് കാപ്പാ കേസ് പ്രതി ഉൾപ്പെടെ പാർട്ടിയിലേക്ക് വന്നത് എന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടെയാണ് കേസുകള്‍ ഒത്തുതീര്‍പ്പാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയത്. എസ് എഫ്.ഐ പ്രവർത്തകരായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷിനെയും സിപിഎമ്മിലേക്ക് സ്വീകരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിലായി പുരത്തുവന്നത്. വധശ്രമ കേസിലെ ഒന്നാംപ്രതിയും കാപ്പാ കേസ് പ്രതിയുമായ ശരൺ ചന്ദ്രൻ ഇതിൽ ജാമ്യം എടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...