ജനങ്ങള്‍ വിഡ്​ഢികളാണെന്ന് സി പി എം കരുതരുത് ; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ വിഡ്​ഢികളാണെന്ന് സി.പി.എം കരുതരുതെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. ഇത്രയും മാസം പോലീസ് അന്വേഷിച്ചിട്ടും ഇപ്പോഴാണ് പ്രതികളെ മനസ്സിലായത്. മുന്‍ കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ പേരാണ് എ കെ ജി സെന്ററിനടുത്ത് പെട്ടിക്കട നടത്തുന്ന സി പി എം അനുഭാവിയായ ദൃക്‌സാക്ഷി പോലീസിനോട് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ഐ പി ബിനുവുമില്ല, ചായക്കടക്കാരനുമില്ല. കോണ്‍ഗ്രസുകാരനായ പ്രവര്‍ത്തകനും നേതാവിനോട് അടുപ്പമുള്ള ആളുമാണെന്നാണ് പോലീസില്‍നിന്ന്​ ലഭിക്കുന്ന വിവരം. ഇങ്ങനെ പോലീസിനെ കൊണ്ടുപോയാല്‍ പ്രത്യാഘാതം രാഷ്ട്രീയപരമായി ഗുരുതരമായിരിക്കുമെന്നും ഉയര്‍ന്ന നിലവാരമുള്ള ജനസമൂഹത്തിന്റെ മധ്യത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന്​ സി പി എം മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...