എ​ലി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​ക്കു സ​മീ​പ​മെ​ത്തി​യ ഒ​ന്‍പ​തം​ഗ​ കാ​ട്ടാ​ന​ക്കൂട്ട​ത്തെ കു​ങ്കി ആ​ന​ക​ള്‍ കാ​ട്ടി​ലേ​ക്കു തി​രി​കെ ഓ​ടി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാ​ല​പ്പി​ള്ളി: എ​ലി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​ക്കു സ​മീ​പ​മെ​ത്തി​യ ഒ​ന്‍പ​തം​ഗ​ കാ​ട്ടാ​ന​ക്കൂട്ട​ത്തെ കു​ങ്കി ആ​ന​ക​ള്‍ കാ​ട്ടി​ലേ​ക്കു തി​രി​കെ ഓ​ടി​ച്ചു. പാ​ല​പ്പി​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ്രേം ​ഷെ​മീ​ര്‍ വ​നം വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം  കു​ങ്കി ആ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ കാ​ട്ടാ​ന​ക​ളെ വനത്തി​ലേ​ക്ക് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ലി​ക്കോ​ട് മു​ത​ല്‍ കാ​ഞ്ഞി​ര​മു​ക്ക് വ​രെ ഏ​ക​ദേ​ശം ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ആ​ന​ക​ളെ ഓ​ടി​ച്ച​ത്. കു​ങ്കി ആ​ന​ക​ളെ ക​ണ്ട് കാ​ട്ടാ​ന​കൂ​ട്ടം ചി​ത​റി ഓ​ടി.

കോ​ള​നി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ന്‍ വ​ള​രെ ത​ന്ത്ര​പൂ​ര്‍​വ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ക്കം ന​ട​ത്തി​യ​ത്. മു​മ്പ് ഒ​റ്റ​യാന്മാ​രെ കാ​ടു​ക​യ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും കു​ങ്കി ആ​ന​ക​ള്‍ ആ​ദ്യ​മാ​യാ​ണ് കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​ത്. കൊ​മ്പന്മാ​രാ​യ കു​ങ്കി ആ​ന​ക​ള്‍ പി​ടി​യാ​ന​ക​ളാ​യ കാ​ട്ടാ​ന​ക​ളെ കാ​ണു​മ്പോ​ള്‍ എ​പ്ര​കാ​ര​മാ​യി​രി​ക്കും പ്ര​തി​ക​രി​ക്കു​ക എ​ന്ന ആ​ശ​ങ്ക ദൗ​ത്യ സം​ഘ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് എ​ലി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് കാ​ട്ടാ​ന​ക​ള്‍ എ​ത്താ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം കാ​ട്ടാ​ന​ക​ളെ എ​വി​ടെ​യെ​ങ്കി​ലും കാ​ണു​ക​യാ​ണെ​ങ്കി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് വാ​ച്ച​ര്‍​മാ​ര്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും ദൗ​ത്യ​സം​ഘം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...