മുഖ്യന്റെ പോലീസ് കൊലയാളികള്‍ക്ക് ഒപ്പം ; സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പോലീസിനും റെവന്യൂ വകുപ്പിനും വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിനെതിരെ വിമര്‍ശനം. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് ആരോപണമുയര്‍ന്നത്. പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് റവന്യൂ വകുപ്പിനെതിരായ ആരോപണം. പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നും ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിക്കുന്നു. സര്‍ക്കാരിന്റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ പ്രതിസന്ധികളില്‍ കുറ്റപ്പെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മറുപടി പറയും. നാളെ വികസന നയരേഖയിലുള്ള ചര്‍ച്ചയും തുടങ്ങും.

കഴിഞ്ഞ ദിവസം നടന്ന പൊതു ചര്‍ച്ചയില്‍ പോലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളില്‍ നിന്നാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കില്‍ പോലീസ് ചീത്ത പേരുണ്ടാക്കും. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തില്‍ പോലീസ് ഉദ്യോസ്ഥരില്‍ സീനിയര്‍ ജൂനിയര്‍ ഭേദമന്യേ വീഴ്ചയുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പോലീസ് കൊലയാളികള്‍ക്കൊപ്പമാണെന്നും വിമര്‍ശനമുയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...