മലപ്പുറം: എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് അറ്റകുറ്റപണിക്കെത്തിയ സിപിഎം പ്രവർത്തകർ തടഞ്ഞു. മലപ്പുറം തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും ആണ് തടഞ്ഞത്. കുറുകോൾ-ഓട്ടുകരപ്പുറം റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴാണ് സംഭവം. റോഡ് അറ്റക്കുറ്റപ്പണി തടഞ്ഞതോടെ എംഎൽഎയും സംഘവും മടങ്ങി. നാട്ടുകാരും എംഎൽഎയുമായി വാക്കേറ്റമുണ്ടായി. ജനുവരിയിൽ റോഡ് പണി ചെയ്യാനിരിക്കെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് താൽക്കാലിക അറ്റകുറ്റപ്പണിക്ക് എത്തിയതെന്നാണ് എംഎൽഎ പറയുന്നത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് ജനങ്ങളെ കണ്ണിൽ പൊടിയിടാനാണ് എംഎൽഎ എത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. മുസ്ലീം ലീഗ് എംഎൽഎയാണ് കുറുക്കോളി മൊയ്ദീൻ.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]–





























