ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സൗജന്യ ദന്ത പരിശോധന ചികിത്സ ക്യാമ്പ് 11ന്

For full experience, Download our mobile application:
Get it on Google Play

എടത്വ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ തിരുവല്ല പുഷ്പഗിരി ഡന്റൽ കോളജിന്റെ സഹകരണത്തോടെ നവംബർ 11ന് രാവിലെ 9.30 മുതൽ 1മണി വരെ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. എടത്വ പച്ച ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പ് ഫാദർ ജോസഫ് ചൂളപറമ്പിൽ ഉദ്ഘാടനം ചെയ്യും.ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിക്കും.

ദന്താരോഗ്യവും സംരക്ഷണവും എന്ന വിഷയത്തിൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ ഡോ. റൂബി മേരി ഫിലിപ്പ്, ഡോ. ഡിയോൺ പോൾ എന്നിവർ സെമിനാറിന് നേതൃത്വം നല്കും. ബോധവത്ക്കരണ ലഘുലേഖയുടെ പ്രകാശനം സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ പ്രിൻസിപ്പാൾ എലിസബത്ത് മാത്യുവിന് നല്കി നിർവഹിക്കുമെന്ന് സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ് കടുമത്തിൽ, ട്രഷറർ എലിസ ബേത്ത് മാത്വം എന്നിവർ അറിയിച്ചു. ഫോൺ: 94475 67086. ആധുനിക സംവിധാനങ്ങള്‍ ഉൾകൊള്ളിച്ച് ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച മൊബൈൽ ഡെന്റൽ ക്ലിനിക്കിൽ ഓട്ടോക്ളേവ്, സെൻട്രലൈസ്ഡ് സക്ഷൻ, പോർടേബിൾ എക്സ്റേ യൂണിറ്റ് പൂർണ്ണമായി ശീതികരിച്ച ക്യാബിനിൽ രണ്ട് ഓട്ടോമാറ്റിക് ഇലക്ട്രിക് ഡെന്റൽ ചെയറുകൾ എന്നിവ ഉണ്ട്. സേവനം സൗജന്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...