പൊന്തൻപുഴ ചുങ്കപ്പാറ റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: പൊന്തൻപുഴ ചുങ്കപ്പാറ റോഡിൽ പഴയ തിയേറ്റർ ജംങ്ഷനു സമീപം തോടിൻ്റെ വശത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ തോടിനോട് ചേർന്നു പോകുന്ന റോഡിന് തോടുമായി ഒരു മീറ്റർ പോലും അകലമില്ല. പത്തടിയോളം താഴ്ചയുമുണ്ട്. വശങ്ങളിൽ കാടുമൂടി കിടക്കുന്നതിനാൽ തോടും റോഡും തമ്മിലുള്ള അകലം പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. 30 മീറ്റർ ദൂരത്തോളം അപകടമേഖലയാണ്. രണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ അൽപ്പം ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്. മറ്റ് നിരവധി റോഡുകൾ വന്നുചേരുന്ന പ്രദേശവും കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന സ്ഥലത്ത് കൊടുംവളവുമായതിനാൽ റോഡിൻ്റെ വീതി കുറവും അപകടസാധ്യതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

രാത്രികാലങ്ങളിൽ സ്ഥലപരിചയമില്ലാതെ ഇതുവഴി വരുന്ന വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. രണ്ടു മാസം മുൻപ് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു ഭാഗ്യം കൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവാക്കുന്നത്. കോട്ടയം പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ വാഹനങ്ങളുടെ തിരക്കാണ്. അപകട സാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ; ജാവലിനിൽ ഇന്ത്യൻ താരം ആശിഷിന് വെള്ളി

0
ഒറിഗോൺ : ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ...

തീവ്രവാദം പ്രചരിപ്പിക്കുന്നതായി ആരോപണം ; 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര

0
മുംബൈ : തീവ്രവാദം പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 114 പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി...

ശബരിമല നെയ്യ് ക്രമക്കേട് ; മിൽമയ്ക്ക് കരാർ കൊടുത്തതിൽ പിഎസ് പ്രശാന്തിനും അജികുമാറിനും കുരുക്ക്

0
തിരുവനന്തപുരം : ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം...