വന്ദേഭാരതിന്റെ ക്രെഡിറ്റ് എംപിമാര്‍ക്കും മന്ത്രിമാര്‍ക്കുമല്ല ; ഉത്തരം താങ്ങുന്ന പല്ലികളാകരുതെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന് വന്ദേഭാരത് അനുവദിച്ചതിന്റെ ക്രെഡിറ്റ് എംപിമാര്‍ക്കോ മന്ത്രിമാര്‍ക്കോ അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അത്തരം ക്രെഡിറ്റ് ആവശ്യപ്പെടുന്നവര്‍ ഉത്തരത്തില്‍ ഇരിക്കുന്ന പല്ലികളെ പോലെ ആകരുത്. രാഷ്ട്രീയം നോക്കിയല്ല വികസനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. കാസര്‍ഗോഡിന് വികസനത്തിന് അര്‍ഹതയുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയാണ് മോദി. വന്ദേഭാരത് അനുവദിച്ചതില്‍ വ്യക്തിപരമായി ഒരു എംപിമാര്‍ക്കോ മന്ത്രിമാര്‍ക്കോ ക്രെഡിറ്റ് കൊടുക്കേണ്ടതില്ല. മോദി സര്‍ക്കാരിന്റെ നയം രാജ്യത്തിന്റെ എല്ലാ ഭാഗത്തും വികസനം എത്തണമെന്നതാണ്. കേരളത്തില്‍ നിന്ന് നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന ഒരു എം പി പോലുമില്ലാതിരുന്നിട്ടും ഇതെല്ലാം കേരളത്തിന് അനുവദിക്കുന്നുണ്ട്.

ആര് ആവശ്യപ്പെടുന്നു എന്ന് നോക്കിയിട്ടല്ല മോദി വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. അടിയില്‍ പറ്റിക്കിടക്കുമ്പോള്‍ പല്ലിക്ക് തോന്നും താനാണ് ഉത്തരം താങ്ങിനിര്‍ത്തുന്നതെന്ന്. അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവരാകരുത് എംപിമാര്‍. അവര്‍ നരേന്ദ്രമോദിക്ക് നന്ദി പറയുകയാണ് ചെയ്യേണ്ടത്. രാജ്യം വികസിക്കണമെങ്കില്‍ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കണം. ഇവ അതിവേഗം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതികള്‍ ദീര്‍ഘമായി നീണ്ടുപോകുന്നതിനോട് ഒട്ടും യോജിക്കാത്ത ആളാണ് അദ്ദേഹം. അടുത്ത വര്‍ഷത്തോടെ നാനൂറ് വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് വിവിധയിടങ്ങളിലായി നടപ്പിലാക്കാന്‍ പോകുന്നത്. കേരളത്തില്‍ ആദ്യമായി കാസര്‍ഗോഡ് നിന്നൊരു അതിവേഗ തീവണ്ടി എന്ന പ്രഖ്യാപനം മലയാളികള്‍ സ്വപ്‌നം പോലും കാണാതിരുന്നതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...