സെപ്റ്റംബർ 30ന് മുൻപ് നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യണം ; വരുന്നത് വലിയ മാറ്റങ്ങൾ

For full experience, Download our mobile application:
Get it on Google Play

2023 ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. പ്രധാനമായും ധനകാര്യ ഇടപാടുകളിലാണ് ഇത് പ്രതിഫലിക്കാന്‍ പോകുന്നത്. മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ടുകള്‍ എന്നിവയ്ക്കായി നോമിനികളെ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും. വിദേശ ചെലവുകള്‍ സംബന്ധിച്ച പുതിയ ടിസിഎസ് നിയമവും അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും. 2000 രൂപ നോട്ടുകള്‍ മാറുന്നതിനുള്ള അവസാന മാസവും സെപ്റ്റംബറായിരിക്കും. നിലവില്‍ ഈ തിയതികളൊന്നും നീട്ടുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളോ ധാരണയോ ഇല്ല എന്നാണ് അറിയാന്‍ കഴിയുന്നത്. അതിനാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നമ്മുക്കൊന്ന് നോക്കാം.

സംയുക്തമായി കൈവശം വെച്ചിരിക്കുന്നവ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ക്കും നോമിനികളെ ചേര്‍ക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഇത് ചെയ്യുന്നതില്‍ വീഴ്ട വീഴ്ച വരുത്തിയാല്‍ ഡെബിറ്റുകള്‍ക്കായി ഫോളിയോകള്‍ മരവിപ്പിക്കപ്പെടും. ക്രെഡിറ്റ് കാര്‍ഡുകളിലെ നിങ്ങളുടെ വിദേശ ചെലവുകള്‍ 7 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ഒക്ടോബര്‍ 1 മുതല്‍ നിങ്ങള്‍ 20 ശതമാനം ടിസിഎസിന് വിധേയമായിരിക്കും. എന്നാല്‍ അത്തരം ചെലവുകള്‍ മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നതാണെങ്കില്‍, ടിസിഎസ് 5 എന്ന നിരക്കായിരിക്കും ചുമത്തുക. വിദേശ വിദ്യാഭ്യാസത്തിനായി ലോണ്‍ എടുക്കുന്ന ആളുകള്‍ക്ക് 7 ലക്ഷം രൂപ പരിധിക്ക് മുകളില്‍ 0.5 ശതമാനം കുറഞ്ഞ ടിസിഎസ് നിരക്ക് ചുമത്തും. 2023-24 ലെ യൂണിയന്‍ ബജറ്റില്‍ കേന്ദ്രം വിദേശ ടൂര്‍ പാക്കേജുകള്‍ക്കും എല്‍ആര്‍എസ് പ്രകാരം അയക്കുന്ന ഫണ്ടുകള്‍ക്കും ടിസിഎസ് നിരക്കുകള്‍ നിലവിലെ 5 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയിരുന്നു.നിലവിലുള്ള ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള ഗുണഭോക്താവിനെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30-ന് അവസാനിക്കും.

അക്കൗണ്ടില്‍ നോമിനേഷന്‍ ചെയ്തില്ലെങ്കില്‍ ഈ അക്കൗണ്ടില്‍ ഇടപാടുകള്‍ സാധിക്കില്ല. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയില്‍ നിക്ഷേപിച്ചവര്‍ സെപ്തംബര്‍ 30 ഓടെ ആധാര്‍ നമ്പര്‍ പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍ മരവിപ്പിക്കുന്നതിന് കാരണമാകും. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തിയതിയും സെപ്തംബര്‍ 30 ആണ്. അടുത്ത മാസം മുതല്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ആധാറിനും സര്‍ക്കാര്‍ ജോലികള്‍ക്കും വേണ്ട ഒരൊറ്റ രേഖയായി മാറിയിരിക്കുന്നു. ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ 1 മുതല്‍ ആണ് രാജ്യത്ത് പ്രാബല്യത്തില്‍ വരിക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി വ്യാപനം ; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു...

മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

0
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ്...

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

0
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ...

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി

0
ഡൽഹി: ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി...