ട്രാൻസ്‌ജെൻഡർ യുവതിയുമായുള്ള സൗഹൃദം ; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ട്രാൻസ്‌ജെൻഡർ യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. അക്രമത്തിൽ ട്രാൻസ്‌ജെൻഡർ യുവതിക്കും കുത്തേറ്റു. 35 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ ഡൽഹിയിലെ പഹാർഗഞ്ച് മേഖലയിലാണ് സംഭവം.ഗുഡ്ഡു കുമാർ (33) ആണ് മരിച്ചതെന്ന് പഹർഗഞ്ച് പോലീസ് അറിയിച്ചു. കുത്തേറ്റ കിന്നർ സുനിത (22)യെ ഗുരുതരാവസ്ഥയിൽ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം സുനിത നേരത്തെ പ്രതി അനിലിനൊപ്പം താമസിച്ചിരുന്നു. ഇതിനിടയിൽ 40,000 രൂപയുടെ ആഭരണങ്ങൾ വാങ്ങി നൽകി. എന്നാൽ പിന്നീട് സുനിത ഗുഡ്ഡുവിനൊപ്പം ജീവിക്കാൻ തുടങ്ങി.

ഇത് അനിലിനെ ചൊടിപ്പിച്ചു. സുനിതയിൽ നിന്ന് മാറി നിൽക്കാൻ ഗുഡുവിനോട് ആവശ്യപ്പെട്ടു. ഇതുകൂടാതെ സുനിതയോട് തന്റെ 40,000 രൂപ മടക്കി നൽകാനും പറഞ്ഞു. പിന്നാലെ വഴക്കുണ്ടാക്കുകയും വഴക്കിനിടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഗുഡ്ഡു മരിച്ചതായി സ്ഥിരീകരിച്ചു. പ്രതി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന്...

ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച രണ്ടു പേർ പിടിയിൽ

0
തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...