എരഞ്ഞിപ്പാലത്ത് അച്ഛനെയും അമ്മയെയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് അച്ഛനെയും അമ്മയെയും മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. മകന്‍ ഷൈനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. ഷാജിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളുടെ കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് പോലീസെത്തിയതോടെ വീടിനകത്ത് ഷൈന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വഴങ്ങാതെ വന്നപ്പോള്‍ പോലീസ് രണ്ടു തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കും മല്‍പ്പിടിത്തത്തിനിടെ പരിക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് സൈന്യത്തിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടു; പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പോലീസിന്റെ പിടിയിൽ

0
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാൾ...

ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു

0
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ആംബുലൻസിൽ നിന്ന് രോഗി റോഡിലേക്ക് തെറിച്ചു വീണു....

മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നേതാക്കൾ തമ്മിലുള്ള വിഭാഗീയത...

0
കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസ് എം എൽ എമാർക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ...

മഴ നൽകിയ അനുഗ്രഹം; പാട്ടത്തിനെടുത്ത ഖനിയിൽനിന്ന് 50 ലക്ഷം രൂപയുടെ വജ്രം കണ്ടെത്തി തൊഴിലാളികൾ

0
മധ്യപ്രദേശ്: മധ്യപ്രദേശിലെ പന്നയിൽ ഏഴ് ദിവസവേതന തൊഴിലാളികൾക്ക് കണ്ണ് തള്ളുന്ന ഭാഗ്യം....