പി.കെ.ശശിക്കെതിരെ പാർട്ടി യോഗങ്ങളിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ പാർട്ടികമ്മറ്റികളിൽ ഉയർന്നത് രൂക്ഷ വിമർശനവും ​ഗുരുതര ആരോപണങ്ങളും. ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു വിമർശിച്ചു. ബന്ധുക്കൾക്ക് നിയമനം നൽകിയെന്ന പരാതി ഉയർന്നു. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്നാണ് പരാതി. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു.പാർട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് പി.കെ.ശശിക്കെതിരെ ഉയ‍ർന്നത്.

പികെ ശശി ഫണ്ട് വെട്ടിച്ചെന്ന ​ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട് . 2017ൽ മണ്ണാർക്കാട് വെച്ച് നടന്ന സിപിഎം ജില്ലാ സമ്മേളത്തിനായി സമാഹരിച്ച തുക വെട്ടിച്ചെന്ന് രേഖകൾ. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ തുകയും മുക്കിയതായി ആരോപണം ഉയർന്നു. ശശിയെ പിന്തുണച്ച നേതാക്കളേയും പാർട്ടി യോഗങ്ങൾ വിമർശിച്ചു. കമ്മറ്റികൾ ഫാൻസ് അസോസിയേഷൻ പോലെ പ്രവർത്തിക്കരുത്. ഇത്തരം നേതാക്കളുടെ കൂറ് പാർട്ടിയോടോ ശശിയോടോയെന്നും വിമർശനം ഉയർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...