അവിഹിതബന്ധം ഭാര്യ തടഞ്ഞു , ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടു ; യുവാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഭർത്താവിന്റെ അവിഹിതബന്ധത്തിന് കൂട്ടുനിൽക്കാത്ത ഭാര്യയോട് പക വീട്ടി യുവാവ്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നിലവിലെ ഭാര്യയുടെ സെക്സ് വീഡിയോ ആണ് ഇയാൾ പരസ്യപ്പെടുത്തിയത്. വിവാഹശേഷം മധുവിധു കാലത്ത് പകർത്തിയ വീഡിയോ ആയിരുന്നു ഇത്. ശേഷം നിലവിലെ ഭാര്യയെ ഡിവോഴ്സ് ചെയ്യുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. മുംബെെ ഡോംബിവ്‌ലിയിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവാവിനെതിരെ ഭാര്യ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.

മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഭരിക്കും ഭർത്താവിനും ഇടയിൽ തർക്കം നടക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രകോപിതനായ ഭർത്താവ് സോഷ്യൽ മീഡിയയിൽ താനുമായുള്ള ഭാര്യയുടെ സെക്സ് വീഡിയോ പുറത്തുവിട്ടത്. തുടർന്ന് യുവതി മൻപാഡ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു എന്നാണ് വിവരം. യുവതിയുടെ പരാതി പ്രകാരം ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരിയും യുവാവും 2020 ജൂണിലാണ് വിവാഹിതരായത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാര്യാഭർത്താക്കന്മാർക്കിടയിൽ അകൽച്ച ആരംഭിച്ചിരുന്നു എന്നാണ് സൂചനകൾ. ഇരുവരും തമ്മിൽ മാനസിക ഐക്യം ഉണ്ടായിരുന്നപ്പോൾ ചിത്രീകരിച്ച വീഡിയോകളാണ് ഭർത്താവ് സോഷ്യൽ മീഡിയ വഴി പരസ്യമാക്കിയത്. ഭിവണ്ടി സ്വദേശിയായ പെൺകുട്ടിയെ ഭർത്താവ് വിവാഹം കഴിക്കാൻ പോവുകയാണെന്ന് പീഡനത്തിനിരയായ യുവതിക്ക് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവ് തൻ്റെ കുടുംബത്തോടൊപ്പം ഇരയായ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...