ഐപിഎലിനല്ല രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കൂ ; വിമര്‍ശിച്ച് കപില്‍ ദേവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടി20 ലോകകപ്പിന്റെ സെമിയിൽ പോലും എത്താനാകാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് താരങ്ങൾ മുൻഗണന നൽകേണ്ടതെന്നും ഒരിക്കലും ഐപിഎല്ലിന് ദേശീയ ടീമിനെക്കാൾ പ്രാധാന്യം നൽകരുതെന്നും മുൻ നായകൻ അഭിപ്രായപ്പെട്ടു. ഈ ലോകകപ്പിൽ പറ്റിയ തെറ്റുകൾ മനസ്സിലാക്കി ഇക്കാര്യത്തിൽ മെച്ചപ്പെട്ട തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐ ആണെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തിനായി കളിക്കുകയും നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നതിലാണ് അഭിമാനം കൊള്ളേണ്ടത്. താരങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയില്ലെന്നും കപിൽ ദേവ് പറഞ്ഞു. ഇന്ത്യയുടെ തോൽവിക്ക് കാരണം ഐപിഎൽ ആണെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാൽ ടൂർണമെന്റ് സമാപിച്ചതിന് തൊട്ട് പിന്നാലെ ലോകകപ്പ് കളിക്കേണ്ടി വന്നത് തീർച്ചയായും ബാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ഐപിഎൽ ഒരു മോശം ടൂർണമെന്റ് ആണെന്നോ അതിൽ കളിക്കരുതെന്ന് താരങ്ങളോട് പറയുകയോ ചെയ്യില്ല. പക്ഷേ മത്സര ക്രമങ്ങൾ നിശ്ചയിക്കുമ്പോൾ ബി.സി.സി.ഐ കുറച്ചുകൂടി ശ്രദ്ധിക്കണം. ടി20 ലോകകപ്പിൽ സംഭവിച്ച തെറ്റുകളാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ പാഠമെന്നും ഇനിയും അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കപിൽ ദേവ് വ്യക്തമാക്കി. മാസങ്ങളായി ബയോ ബബിളിൽ കഴിയുന്നത് ബാധിച്ചുവെന്ന് ബൗളിങ് കോച്ച് ഭരത് അരുൺ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരും അഭിപ്രായപ്പെട്ടിരുന്നു.

ഏപ്രിലിൽ ഐപിഎൽ ആരംഭിച്ച് മുതൽ ഇന്ത്യൻ താരങ്ങൾ ബയോ ബബിളിൽ ആണ്. ഇതിന് ശേഷം ഇംഗ്ലണ്ട് പര്യടനവും പിന്നീട് ഐപിഎൽ രണ്ടാം ഘട്ടവും കളിക്കേണ്ടി വന്നു. ഐപിഎൽ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ലോകകപ്പ് കളിക്കാനിറങ്ങേണ്ടി വരികയും ചെയ്തു ഇന്ത്യൻ താരങ്ങൾക്ക്. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. താരങ്ങൾ ദേശീയ ടീമിനേക്കാൾ പ്രാധാന്യം ഐപിഎല്ലിന് നൽകുന്നുവെന്നാണ് പൊതുവായ വിമർശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...