കുടുംബശ്രീയുടെ പേരിൽ കോടികളുടെ വായ്പ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

മ​ട്ടാ​ഞ്ചേ​രി: കു​ടും​ബ​ശ്രീ​യു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച് കോ​ടി​ക​ളു​ടെ വാ​യ്പ ത​ട്ടി​പ്പ്​ ന​ട​ത്തി​യ സം​ഭ​വം ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ല​ച്ച അ​വ​സ്ഥ​യി​ലെ​ന്ന്​ ആ​ക്ഷേ​പം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് കേ​സാ​ണ് മ​ട്ടാ​ഞ്ചേ​രി സ​ബ് ഡി​വി​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ള്ളു​രു​ത്തി​യി​ൽ മാ​ത്രം ആ​റ് കേ​സും ഫോ​ർ​ട്ട്കൊ​ച്ചി, മട്ടാ​ഞ്ചേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ഓ​രോ കേ​സു​മാ​ണ് കു​ടും​ബ​ശ്രീ ലി​ങ്കേ​ജ് ലോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പി​ൽ എ​ടു​ത്ത​ത്. എ​ന്നാ​ൽ, പ​ള്ളു​രു​ത്തി​യി​ലെ കേ​സി​ൽ ര​ണ്ട് സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

പി​ടി​യി​ലാ​യ സ്ത്രീ​ക​ൾ ത​ട്ടി​പ്പി​ലെ ക​ണ്ണി​ക​ൾ മാ​ത്ര​മാ​ണെ​ന്നും വ​മ്പ​ന്മാ​ർ പി​ന്നി​ലു​ണ്ടെ​ന്നും അ​ന്നേ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഉ​ന്ന​ത​രും രാ​ഷ്ട്രീ​യ ബ​ന്ധ​മു​ള്ള​വ​രും ഉ​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​താ​ണ് വീ​ട്ട​മ്മ​മാ​രാ​യ ര​ണ്ട്​ സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റി​ൽ മാ​ത്രം കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കാ​ൻ​ കാ​ര​ണം. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം രം​ഗ​ത്ത് വ​ന്നി​രു​ന്നു. തു​ട​ക്ക​ത്തി​ൽ പോ​ലീ​സ് കാ​ണി​ച്ച ശു​ഷ്​​കാ​ന്തി പി​ന്നീ​ട് ഉ​ണ്ടാ​യി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹാ​രി​സ് അ​ബു മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​റു​പ​ടി കി​ട്ടി​യെ​ങ്കി​ലും ജ​ല​രേ​ഖ പോ​ലെ​യാ​യി ആ ​മ​റു​പ​ടി കു​റി​പ്പും.

കേ​സി​ൽ പി​ടി​യി​ലാ​യ പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ ദീ​പ, നി​ശ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണം ചി​ല പ​രി​ശോ​ധ​ന​ക​ളി​ലും മ​റ്റും ഒ​തു​ക്കി. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വീ​ട്ട​മ്മ​മാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല .അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​യ​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ബാ​ങ്ക് നോ​ട്ടീ​സു​ക​ൾ വ​ന്നു തു​ട​ങ്ങി​യ​തോ​ടെ വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​ർ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...