ശബരിമലയിൽ ദർശനത്തിന് തിരക്കേറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ തിങ്കളാഴ്ച അയ്യപ്പനെ തൊഴാൻ ഭക്തരുടെ നല്ല തിരക്കനുഭവപ്പെട്ടു. നടപ്പന്തൽ നിറഞ്ഞ ഭക്തരെ ഘട്ടംഘട്ടമായാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിട്ടത്. സോപാനത്തെ ഫ്‌ളൈഓവർ നിറഞ്ഞ് കാത്തിരിപ്പിനൊടുവിലാണ് ഭക്തർക്ക് സുഖദർശനം സാധ്യമായത്. വൈകീട്ട് അഞ്ച് മണിയോടെ സന്നിധാനത്ത് കനത്ത മഴയും ഉണ്ടായിരുന്നു.

വൈകീട്ട് നട തുറക്കുന്നതിന് മുമ്പ് തന്നെ നടപ്പന്തൽ നിറഞ്ഞിരുന്നു. തിങ്കളാഴ്ച 40,695 പേർ ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ശബരിമലയിൽ 30,117 പേർ ദർശനം നടത്തി. ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് ഈ ദിവസമാണ്. ഞായറാഴ്ചത്തേക്ക് 40,620 തീർഥാടകർ വിർച്വൽ ക്യൂ വഴി ഓൺലൈൻ ബുക്കിംഗ് നടത്തിയിരുന്നു.

ഓൺലൈൻ ബുക്കിംഗ് ഏതാണ്ട് പൂർണ്ണമായെങ്കിലും സ്‌പോട്ട്ബുക്കിംഗ് വഴി ദർശനം സാധ്യമാണ്. നിലയ്ക്കൽ ഉൾപ്പെടെ 10 കേന്ദ്രങ്ങളിലായി ദിവസം 5000 പേർക്ക് വരെ സ്‌പോട്ട് ബുക്കിംഗ് നടത്താമെങ്കിലും പ്രതിദിനം 700 ഓളം പേർ മാത്രമാണ് ഈ സംവിധാനം ഉപയോഗിച്ച് ബുക്കിംഗ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....