ന്യുഡൽഹി : കോർപ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ടിന്റെ യഥാർത്ഥ അവകാശികൾ കോളനി നിവാസികളും ഭാരിന്ദ്ര്യരേഖക്ക് താഴെയുള്ളവരുമാണെന്ന് കൊച്ചിന്‍ ഷിപ്പ് യാർഡ് ഡയറക്ടർ ബി.രാധാകൃഷ്ണമേനോൻ പറഞ്ഞു .
കൊച്ചിൻ ഷിപ്പിയാർഡിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി ന്യൂഡൽഹിയിലെ മദ്രാസ് കോളനിയിൽ കൊടും തണുപ്പിൽ ദുരിതം അനുഭവിക്കുന്നവർക്ക് “ഭയാ ട്രസ്റ്റിന്റെ” നേതൃത്വത്തിൽ നടത്തിയ കമ്പിളി വിതരണം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകൾ വളരുമ്പോൾ ഉണ്ടാവുന്ന സാമൂഹ്യ അസമത്വത്തിന്റെ ഇരകളായ ദാരിദ്രരേഖക്ക് താഴെയുള്ളവരെ സാഹായിക്കുന്ന സമീപനമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സി.എസ്.ആര്‍ പദ്ധതി വിനിയോഗത്തിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പിയാർഡിന്റെ സഹായം കോളനികളിൽ എത്തിച്ചതെന്നും ബി.ജെ.പി നേതാവുകൂടിയായ ബി.രാധാകൃഷ്ണമേനോന്‍ പറഞ്ഞു. അഞ്ഞൂറോളം കമ്പിളികള്‍ വിതരണം ചെയ്തു.
ബി ജെ.പി. ട്രയിനിങ് ആൻഡ് പബ്ലിക്കേഷൻസ് നാഷണൽ കൺവീനർ ബാലശങ്കർ, ദയാ ട്രസ്റ്റ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ പ്രസന്നൻ പിള്ള , പവർ ഫിനാൻസ് കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ പവൻ കുമാർ ജി, റെജി നായർ, കൃഷ്ണദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.