അദ്ധ്യാപക നിയമനത്തിൽ അഴിമതിയും സ്വജന പക്ഷപാതവും ; കുസാറ്റിനെതിരെ ഹൈക്കോടതി വിധി ; പൊരുതി ജയിച്ചത്‌ പന്തളം സ്വദേശി ഷിബു വാസവന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുസാറ്റിന്റെ കുട്ടനാട് എഞ്ചിനീയറിംഗ് കോളേജിലെ എം.സി.എ വിഭാഗത്തിലേക്ക് നടത്തിയ കരാർ അധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി ശരിവെച്ചു.

യൂ ജി സി മാനദണ്ഡപ്രകാരം അനുവദനീയമായതിലും കൂടുതൽ മാർക്ക് ഇന്റർവ്യൂവിനു നൽകിയാണ് വേണ്ടത്ര യോഗ്യതയില്ലാത്തവരെ റാങ്ക് ലിസ്റ്റിൽ തിരുകി കയറ്റിയത്. ഇതിനെതിരെ ഇന്റർവ്യൂവിൽ പങ്കെടുത്ത പത്തനംതിട്ട പന്തളം സ്വദേശി ഷിബു വാസവന്‍  നൽകിയ ഹര്‍ജിയിന്മേല്‍  ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കുസാറ്റിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 35 % മാർക്ക് ഇന്റർവ്യൂവിനു നൽകിയത് യൂ ജി സി യുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും യൂ ജി സി ചട്ടങ്ങൾ പ്രകാരം ഇന്റർവ്യൂവിനു നൽകുന്ന പരമാവധി മാർക്ക് 20 % മാത്രമാണെന്നും കോടതി കണ്ടെത്തി. ഇത്തരം ഒരു മാർഗത്തിലൂടെ നിയമനം നടത്തുന്നത് അർഹരായവരെ പുറത്താക്കി, അനർഹരായവരെ തിരുകി കയറ്റാൻ കാരണമാകുമെന്നും ആയതിനാൽ ഒരു മാസത്തിനകം യൂ ജി സി ചട്ടങ്ങൾ പാലിച്ചു കൊണ്ട് പുതിയ ഇന്റർവ്യൂ നടത്തണമെന്നും ഹൈക്കോടതി കോടതി സിംഗിൾ ബെഞ്ച് വിധിച്ചു.

എന്നാൽ കുസാറ്റ് ഈ വിധി നടപ്പാക്കാതെ അനർഹരെ സംരക്ഷിക്കാൻ വേണ്ടി യൂണിവേഴ്സിറ്റിയുടെ പണം വീണ്ടും പാഴാക്കി കൊണ്ട് ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോവുകയാണ് ഉണ്ടായത്. ഈ വിഷയം ഗൗരവകരമായി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻബെഞ്ച്  സിംഗിൾ ബെഞ്ചിന്റെ വിധി ശരി വെക്കുകയും ആറുമാസത്തിനകം 2018 യൂ ജി സി മാനദണ്ഡം അനുസരിച്ചു പുതിയ പരസ്യ വിജ്ഞാപനം ഇറക്കി നിയമനം നടത്തണമെന്നും വിധിച്ചു. ഈ ഒരു വിധിയിലൂടെ യോഗ്യതയുള്ളവരെ പുറത്താക്കി പകരം അനർഹരായ സ്വന്തം താല്പര്യക്കാരെ തിരുകി കയറ്റാൻ യൂണിവേഴ്സിറ്റിയിലെ ഉന്നതർ നടത്തിയ ഗൂഢ ശ്രമം ആണ് പുറത്തു വന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...