വെൺമണി വൈ.എം.സി.എയുടെ സുവർണ്ണ ജൂബിലിയാഘോഷങ്ങള്‍ക്ക് സമാപനം

For full experience, Download our mobile application:
Get it on Google Play

വെൺമണി : കാർഷിക – വ്യാവസായിക – വിദ്യാഭ്യാസ മേഖലകളിലെ വികസനം കൊണ്ടേ നാട് പുരോഗതി പ്രാപിക്കുകയുള്ളൂവെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഒരു വർഷം നീണ്ടു നിന്ന വെൺമണി വൈ.എം.സി.എയുടെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ സമൂഹത്തിന് നൽകുന്ന വിവിധ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. ലൈഫ് പദ്ധതിയിൽ ഇതിനകം രണ്ടു ലക്ഷം വീടുകളുടെ പണി പൂർത്തീകരിച്ചതായും മന്തി പറഞ്ഞു.

വെൺമണി സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് അലക്സ് ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ദേശീയ പ്രസിഡന്റ്  ജസ്റ്റീസ് ബഞ്ചമിൻ കോശി മുഖ്യ പ്രഭാഷണം നടത്തി. ബസാലേൽ റമ്പാൻ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. ചടങ്ങിൽ വെൺമണി വൈ.എം.സി.എയുടെ ആദ്യകാല നേതാക്കൾ, മികച്ച കർഷകർ, മികച്ച കൃഷി ഓഫീസർമാർ, വിവിധ പുരസ്കാര ജേതാക്കൾ എന്നിവരെ ആദരിച്ചു. റവ. വി.ടി ജോസൻ , റവ.കെ.ജി ഫീലിപ്പോസ്, പി.ഉമ്മൻ, സുനിൽ പി.ജോർജ്ജ്, അനിയൻ കോളൂത്ര എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് മഴവിൽ മനോരമ സ്റ്റാർ സിംഗർ ഫെയിം ജയദീഷ് ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...