അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. ഭൂട്ടാനില്‍ നിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഓപ്പറേഷന്‍ നംഖോര്‍ ഭാഗമായാണ് നടപടി. നേരത്തെ അമിത് ചക്കാലക്കലിനെ ഉള്‍പ്പടെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ഇഡി തീരുമാനിച്ചിരുന്നു. 13 മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയ്ക്ക് ശേഷമാണ് ദുല്‍ഖറിനെയും പൃഥ്വിരാജിനെയും അമിത് ചക്കാലക്കലിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ ഇഡി തീരുമാനിച്ചത്. ഇന്നലെ നടന്ന റെയ്ഡില്‍ ലഭിച്ച രേഖകള്‍ പരിശോധിച്ച ശേഷം നോട്ടീസ് നല്‍കാനാണ് തീരുമാനം. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ രേഖകള്‍ കൂടി പരിശോധിച്ച ശേഷം ചോദ്യം ചെയ്യാനാണ് ആലോചന. ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനം നടന്നുവെന്നാണ് വിവരം. ഇഡി കൊച്ചി യൂണിറ്റ് ഡൈപ്യൂട്ടി ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം വഴി ഹവാല ഇടപാടുകള്‍ നടന്നുവെന്നാണ് ഇഡിയുടെ സംശയം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...