സൈബര്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ആക്ടില്‍ കൂട്ടിച്ചേര്‍ക്കുന്നത് 118 A വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരു കുറ്റകൃത്യമാണ്. ഇത്തരത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ ഇടങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരക്കാരെ നിയമത്തിന് മുന്നിലെത്തിച്ച്‌ പരമാവധി ശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കേരള പോലീസ് ആക്ടില്‍ ഭേദഗതി വരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. സൈബര്‍ കുറ്റവാളികല്‍ക്ക് 5 വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്നതാകും ഈ നിയമ ഭേദഗതി.

കൂട്ടിച്ചേര്‍ക്കുന്നത് 118 എ
കേരള പോലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച്‌ ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണിത്.

ഭേദഗതിക്ക് പിന്നില്‍
സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കോവിഡ് കാലത്തെ വ്യാജ പ്രചാരണങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നിയമഭേദഗതിക്ക് മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്.

ഐടി ആക്ടിലെ വ്യവസ്ഥ റദ്ദാക്കിയത് സുപ്രീം കോടതി
2000ലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...