സ​ര്‍​ക്കാ​ര്‍ നി​യ​മ​ന​ങ്ങ​ളി​ല്‍ മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ല്‍ സാ​മ്പ​ത്തി​കമായി പി​ന്നോക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് സം​വ​ര​ണം : ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ങ്ങി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ​ര്‍​ക്കാ​ര്‍ നി​യ​മ​ന​ങ്ങ​ളി​ല്‍ മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ല്‍ സാ​മ്പത്തി​ക​മാ​യി പി​ന്നോ​ക്കം നില്‍ക്കു​ന്ന​വ​ര്‍​ക്ക് സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ങ്ങി. സാ​മ്പ​ത്തി​ക​മാ​യി പിന്നോ​ക്കം നി​ല്‍​ക്കു​ന്ന മു​ന്നോക്ക​കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ പ​ത്തു​ശ​ത​മാ​നം സംവരണമേര്‍പ്പെടുത്തിയാണ് വി​ജ്ഞാ​പ​നം. വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി​മു​ത​ലു​ള്ള എ​ല്ലാ പി​എ​സ്‍​സി നി​യ​മ​ന​ങ്ങ​ള്‍​ക്കും സം​വ​ര​ണം ബാ​ധ​ക​മാ​ണ്.

സാ​മ്പത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ഭേ​ദ​ഗ​തി​ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം അംഗീകാരം ന​ല്‍​കി​യി​രു​ന്നു. ഒ​രു​വി​ധ സം​വ​ര​ണ​ത്തി​നും അ​ര്‍​ഹ​ത​യി​ല്ലാ​ത്ത മു​ന്നോക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാമ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് പ​ത്തു​ശ​ത​മാ​നം ഒ​ഴി​വു​ക​ള്‍ നീ​ക്കി​വെ​യ്ക്കു​ന്ന​തി​നാ​യാ​ണ് ചട്ടഭേദഗ​തി. പൊ​തു​വി​ഭാ​ഗ​ത്തി​നാ​യി (ഓ​പ്പ​ണ്‍ കോ​മ്പ​റ്റീ​ഷ​ന്‍- ഒ​സി) മാ​റ്റി​വ​ച്ചി​ട്ടു​ള്ള 50 ശ​ത​മാ​ന​ത്തി​ല്‍ നിന്നാ​ണ് സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള്ള പ​ത്തു​ശ​ത​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്. കേ​ര​ള സ്റ്റേ​റ്റ് ആ​ന്‍​ഡ് സബോര്‍ഡി​നേ​റ്റ് സ​ര്‍​വീ​സ​സ് റൂ​ള്‍​സി​ലെ സം​വ​ര​ണ​ത്തി​ലാ​ണു ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

ഇ​തോ​ടെ പൊ​തു​വി​ഭാ​ഗം ഒ​ഴി​വു​ക​ള്‍ 40 ശ​ത​മാ​ന​മാ​യി കു​റ​യും. മ​റ്റു സം​വ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത മു​ന്നോ​ക്ക​ വിഭാ​ഗ​ങ്ങ​ളി​ലെ സാമ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഇ​തി​ന്റെ  പ്ര​യോ​ജ​നം ല​ഭി​ക്കും. ച​ട്ട​ഭേദഗതി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന തീ​യ​തി മു​ത​ല്‍ പി​എ​സ്‌​സി​യു​ടെ ന​ട​പ​ടി​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നാ​കും. ഈ ​വ​ര്‍​ഷം ത​ന്നെ സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...