കൂട്ടക്കോപ്പിയടി ; ഇന്നലെ നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്ററിലെ കണക്ക് പരീക്ഷ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി മൊബൈല്‍ വഴിയാണ് കോപ്പിയടി നടന്നത്. വാട്സ്‌ ആപ്പ് ഗ്രൂപ്പ്‌ വഴി വിദ്യാര്‍ത്ഥികള്‍ ഉത്തരം കൈമാറുകയായിരുന്നു. ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയായിരുന്നു കൂട്ട കോപ്പിയടി നടന്നത്

വളരെ വിദഗ്ദ്ധമായ രീതിയില്‍ കോപ്പിയടി നടന്നതിനാലാണ് 24 മണിക്കൂറിനുളളില്‍ തന്നെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കിയത്. ബി ടെക്ക് മൂന്നാം സെമസ്റ്റര്‍ മാത്താമാറ്റിക്സ് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യം പേപ്പര്‍ ഫോട്ടോയെടുത്ത് ഗ്രൂപ്പുകളില്‍ അയച്ച ശേഷമായിരുന്നു കോപ്പിയടി. പല കോളേജുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഇതിനായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകള്‍ തന്നെയുണ്ടാക്കിയിരുന്നു. വലിയൊരു ശൃംഖല തന്നെ ഇതിന്റെ പിന്നിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല പ്രോ വി.സിയുടെ നേതൃത്വത്തില്‍ പരീക്ഷ റദ്ദാക്കാനുളള തീരുമാനമെടുത്തത്. കോളേജുകളില്‍ സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വത്ത് തര്‍ക്കം ; യുവാവ് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. കൊടുവള്ളി സ്വദേശി പ്രസാദാണ്...

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ ; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

നെന്മാറ ഇരട്ടക്കൊല ; ചെന്താമരയ്ക്ക് ഇന്ന് ശിക്ഷാ വിധി

0
പാലക്കാട്: കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലയിൽ ഇന്ന് ശിക്ഷാ വിധി. പോത്തുണ്ടി സ്വദേശികളായ...

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

0
കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന്...