സൈബര്‍ തട്ടിപ്പ് : ചേര്‍ത്തല സ്വദേശിയുടെ 60,300 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ സോനല്‍ സെബാസ്റ്റന്‍ എന്ന യുവാവിനാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായത്.  60,300 രൂപയാണ് യുവാവിന്റെ അക്കൗണ്ടില്‍ നിന്നും പോയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സോനലിന്റെ ക്രെഡിറ്റ് കാര്‍ഡില്‍നിന്നും തട്ടിപ്പുകാര്‍ പണം അപഹരിച്ചത്.

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോഴാണ് സോനല്‍ തട്ടിപ്പ് നടന്ന വിവരമറിയുന്നത്. ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ യൂസേജ് സംവിധാനം ആക്ടിവേറ്റ് ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ക്രെഡിറ്റ് കാര്‍ഡിന്റെ പാസ് വേര്‍ഡ് മാറ്റാനുള്ള ഒ.ടി.പി.യും പാസ് വേര്‍ഡ് മാറ്റിയ എസ്.എം.എസുമെല്ലാം ഫോണിലേക്ക് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പോളണ്ടിലെ വെബ്‌സൈറ്റില്‍നിന്നും ആമസോണ്‍ വെബ്‌സൈറ്റില്‍നിന്നും പര്‍ച്ചേഴ്‌സ് നടത്തിയതായി എസ്.എം.എസ്. വന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഏതാനും മിനിറ്റുകളുടെ ഇടവേളയിലാണ് ഈ എസ്.എം.എസുകളെല്ലാം വന്നത്. ഉറങ്ങുകയായിരുന്നതിനാല്‍ എസ്.എം.എസ്. വന്നപ്പോള്‍ സോനല്‍ അറിഞ്ഞതുമില്ല. പണം നഷ്ടപ്പെട്ടെന്ന് മനസിലായതോടെ ഉടന്‍തന്നെ ബാങ്കില്‍ വിളിച്ച്‌ കാര്‍ഡ് ബ്ലോക് ചെയ്തതായി സോനല്‍  പറഞ്ഞു. സംഭവത്തില്‍  ആലപ്പുഴ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...