ഇന്ത്യയുടെ വികസനത്തിന് സൈബര്‍ സുരക്ഷ പ്രധാനം : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സൈബര്‍ സുരക്ഷയില്ലാതെ ഇന്ത്യയുടെ വികസനം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സൈബര്‍ സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സൈബര്‍ സുരക്ഷിത ഇന്ത്യ കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെ വികസനത്തിന് പരമപ്രധാനമാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ എല്ലാ രംഗത്തും സൈബര്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഈ ശക്‌തി നമുക്ക് വലിയ വെല്ലുവിളിയായി മാറുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബര്‍ സുരക്ഷ ദേശീയ സുരക്ഷയുടെ അവിഭാജ്യഘടകമാണ്, അത് ശക്‌തമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന സൈബര്‍ സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ബഹുജന അവബോധം സൃഷ്‌ടിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) ഈ സമ്മേളനം സംഘടിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...