പള്ളിപ്പുറത്ത് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രകൃതിദുരന്തങ്ങളില്‍ അഭയമാകാന്‍ പള്ളിപ്പുറത്ത് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിന്റെ (സൈക്ലോണ്‍ ഷെല്‍ട്ടര്‍) നിര്‍മ്മാണം പൂര്‍ത്തിയായി. പള്ളിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് അഭയകേന്ദ്രം. റവന്യു വകുപ്പിന്റെ ഭൂമിയിലാണ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച്‌ കോടി 17 ലക്ഷം രൂപയാണ്‌ മൂന്നുനില കെട്ടിടത്തിന്‌ നിര്‍മ്മാണച്ചെലവ്‌. ചുഴലിക്കാറ്റുപോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടായാല്‍ ജനങ്ങള്‍ക്ക് അഭയമൊരുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്.

ഓരോ നിലയിലും ഹാള്‍, ശുചിമുറി, സിക്ക് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ അടുക്കള, ഇലക്‌ട്രിക്കല്‍ റൂം, ജനറേറ്റര്‍ റൂം എന്നിവ സജ്ജീകരിച്ചു. മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും സെപ്റ്റിക് ടാങ്കും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

കേരള തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടവും വ്യാപ്തിയും കുറയ്ക്കുന്നതിനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള സമഗ്ര പദ്ധതിയാണ് ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ലോക ബാങ്കിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി 16 അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...