കന്നിയാത്രയില്‍ തന്നെ സ്വിഫ്റ്റ് ബസിന്റെ കണ്ണാടി തെറിച്ചു ; നഷ്ടം 35000

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കന്നിയാത്രയില്‍ തന്നെ അപകടത്തില്‍പ്പെട്ട് കെഎസ്ആര്‍ടിസി സ്വിഫ്ടിന്റെ ബസ്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം തമ്പാനൂരില്‍ വച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഒഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകിപ്പോയി. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സാധാ സൈഡ് മിറര്‍ ഫിറ്റ് ചെയ്താണ് സര്‍വീസ് തുടര്‍ന്നത്. ഇന്നലെ തമ്പാനൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഗജരാജ വോള്‍വോ ബസ് പാരിപ്പള്ളിയ്ക്കടുത്ത് കല്ലമ്പലത്തുവച്ചാണ് അപകടത്തില്‍ പെട്ടത്.

എതിരെ വന്ന ലോറിയുടെ സൈഡില്‍ തട്ടിയാണ് അപകടമുണ്ടായത്. ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സിക്ക് കീഴില്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്വിഫ്ട്. 8 എസി സ്ലീപ്പറും, 20 എസി സെമി സ്ലീപ്പറും ബസുകള്‍ ഉള്‍പ്പടെ 116 ബസുകളുമായാണ് കമ്പനി സര്‍വീസ് ആരംഭിച്ചത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...