ഇടുക്കി : തൊടുപുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയ്ക്കും മുത്തശ്ശിയുടേയുമെതിരെ കേസെടുക്കണമെന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ മറുപടിയുമായി പോലീസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കത്ത് കിട്ടി. എന്നാല്‍, തിടുക്കപ്പെട്ട് കേസെടുക്കാന്‍ കഴിയില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തുടര്‍ നടപടിയെന്നും പോലീസ് വ്യക്തമാക്കി. തൊടുപുഴ സ്വദേശിയായ 17കാരിയെ പതിനഞ്ചിലധികം പേരാണ് പീഡിപ്പത്. എല്ലാം അമ്മയുടെയും മുത്തശ്ശിയുടേയും ഒത്താശയോടെയാണ് നടന്നതെന്നാണ് സിഡബ്ല്യുസി പറയുന്നത്. സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കും പങ്കുണ്ടെന്നും ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.
തൊടുപുഴ പീഡനം ; അമ്മയ്ക്കും, മുത്തശ്ശിക്കും എതിരെ കേസ്സെടുക്കുന്നത് അന്വേഷണത്തിന് ശേഷം
RECENT NEWS
Advertisment




























