ഉത്തരേന്‍ഡ്യയില്‍ രാമനവമി ദിനത്തോട് അനുബന്ധിച്ച്‌ ഉണ്ടായ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഉത്തരേന്‍ഡ്യയില്‍ രാമനവമി ദിനത്തോട് അനുബന്ധിച്ച്‌ ഉണ്ടായ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. സമൂഹ മാധ്യമത്തിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. ‘ദൈവത്തിന്റെ പേരില്‍, തീവ്രവാദം’ എന്നാണ് ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ച്‌ പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഗുജറാത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിന്റെ വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചത്.

താരത്തിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതാദ്യമായല്ല, ഇത്തരം വിഷയങ്ങളില്‍ പാര്‍വതി പ്രതികരിക്കുന്നത്. സാമൂഹ്യ- രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍വതി നടത്തുന്ന പ്രതികരണങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. അതേസമയം, രാമനവമി ദിനത്തില്‍ രാജ്യത്തുടനീളം നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശ്രീരാമന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് രാമനവമി ദിനത്തില്‍ ഘോഷയാത്രകള്‍ നടത്തുന്നത്. ഈ ഘോഷയാത്രകള്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ആക്രമണ സംഭവങ്ങളെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാമനവമി ആഘോഷത്തിലേക്ക് കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് അക്രമമെന്ന് അസി.കളക്ടര്‍ എസ്.എസ് മുജര്‍ഡെ പറഞ്ഞു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...