തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്:മാർച്ച് 13-ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി
  • ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: മാർച്ച് 14-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ കോട്ടയത്ത് നിന്ന് നിശ്ചയിച്ച സമയമായ രാത്രി 08.05-ന് യാത്ര ആരംഭിക്കും.
  • ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ്: മാർച്ച് 12-ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി..
  • ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ്: 2026 മാർച്ച് 13-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 06.33-ന് യാത്ര തുടങ്ങും

വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

  • ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്: മാർച്ച് 14-ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
  • ട്രെയിൻ നമ്പർ 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ്: 2026 മാർച്ച് 14-ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...