Wednesday, July 2, 2025 7:18 am

ദളിത് ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള പ്രതിനിധിയെ ജില്ലാ സിപിഎം കമ്മിറ്റിയിലോ ഉപരികമ്മിറ്റി ഭാരവാഹിത്വത്തിലോ അർഹമായ പരിഗണന നൽകാത്ത നടപടി പ്രതിഷേധാർഹം ; ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട ജില്ലയിൽ സിപിഎം പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുമ്പോൾ ജില്ലയിൽ ക്രൈസ്തവരിലെ ഭൂരിപക്ഷ സമുദായം ആയ ദളിത് ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള പ്രതിനിധിയെ ജില്ലാ കമ്മിറ്റിയിലോ ഉപരികമ്മിറ്റി ഭാരവാഹിത്വത്തിലോ അർഹമായ പരിഗണന നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ വോട്ടുബാങ്ക് ആയ ദലിത് ക്രൈസ്തവരെ രാഷ്ട്രീയ ചട്ടുകങ്ങളായി മാത്രം കാണുന്നതിന്റെ തെളിവാണിതെന്നും അടിസ്ഥാന വിഭാഗമായ ദലിത് ക്രൈസ്തവരെ വഞ്ചിക്കുകയാണെന്നും സമിതി ആരോപിച്ചു. ഇതര സമുദായങ്ങൾക്ക് മേൽഘടകങ്ങളിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുമ്പോൾ ദളിത്‌ ക്രൈസ്തവരെ
ഏതാനും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരാക്കി ഒതുക്കുകയാണ്. ജില്ലയിലെ പാർട്ടി പദവികളിൽ ദളിത് ക്രൈസ്തവരുടെ പ്രാതിനിധ്യം അടിയന്തിരമായി പരിശോധിച്ച് ഈ വിഷയത്തിൽ പുനരാലോചന നടത്തിയില്ലെങ്കിൽ തുടർന്നു വരുന്ന തെരഞ്ഞെടുപ്പുകളിൽ ദലിത് ക്രൈസ്തവരുടെ ശക്തി തിരിച്ചറിയുമെന്നും ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രാജു തേക്കടയില്‍, കൺവീനർ ക്യാപ്റ്റൻ ടിനോ തോമസ് എന്നിവര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...