ഹര്‍ത്താല്‍ ദിനത്തില്‍ തിരുവല്ലയില്‍ ക്യാന്‍സര്‍ രോഗിയെ തടഞ്ഞ ദളിത്‌ നേതാവിനെ റിമാന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ നടന്ന ഹര്‍ത്താലിനിടെ തിരുവല്ലയില്‍ ചികിത്സക്കായി പോയ ക്യാന്‍സര്‍ രോഗിയെ വഴി തടഞ്ഞ സംഭവത്തില്‍ ദളിത്‌ നേതാവിനെ തിരുവല്ല പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സി.എസ്.ഡി.എസ് ഭാരവാഹി അജിമോന്‍ ചാലക്കാരി (50) യാണ് റിമാന്റിലായത്. ആശുപത്രിയില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പത്ത് ദിവസം മുന്‍പ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണ് ഇതെന്നും അതിനാല്‍ പത്ത് ദിവസം മുന്‍പ് ആശുപത്രിയില്‍ പോകണമെന്നുമായിരുന്നു ഇയാള്‍ രോഗിയോട് പറഞ്ഞത്. ഇരുവരും തമ്മില്‍ ഏറെ നേരം നീണ്ട വാക്ക് തര്‍ക്കത്തിന് ശേഷം പോലീസ്  ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇത് കൂടുതല്‍ ചര്‍ച്ചാവിഷയമാവുകയുമായിരുന്നു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ ജില്ലയില്‍ പലയിടത്തും അക്രമ സംഭവങ്ങളുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....