ഓമല്ലൂര്‍ ചീക്കനാലില്‍ വീട്ടുമുറ്റത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ചീക്കനാലില്‍ വീട്ടുമുറ്റത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ചീക്കനാല്‍ സ്വദേശി ലാലു കുര്യന്റെ വീട്ടുമുറ്റത്ത് നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ വീടിന് പുറത്തിറങ്ങി നോക്കുമ്പോഴാണ് പാമ്പിനെ കാണുന്നത്‌. തുടര്‍ന്ന് നാട്ടുകാര്‍ ഇതിനെ പിടികൂടിയ ശേഷം വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് മുന്‍പും ഇവരുടെ വീടിന് സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കോന്നി ഇളകൊള്ളൂരില്‍ ഒരു വീട്ടില്‍ നിന്നും അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു.

വനം വകുപ്പ് കോന്നി, റാന്നി ആര്‍.ആര്‍.റ്റി സംഘങ്ങള്‍ ജില്ലയില്‍ നിരവധി പെരുമ്പാമ്പുകളെയാണ് അടുത്തിടെ പിടികൂടിയത്. ജില്ലയിലെ കാടുകയറി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങള്‍ പാമ്പുകള്‍ക്ക് വളരുവാന്‍ സാഹചര്യമൊരുക്കുന്നുണ്ട്. എന്നാല്‍  ഇത് വെട്ടിത്തെളിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് അടക്കമുള്ള യാതൊരു നടപടികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....