ബ്രാഹ്മണർക്കായി മാത്രമുള്ള ശ്മശാനത്തിനെതിരെ ദളിത് വിഭാ​ഗത്തിന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: ബ്രാഹ്മണർക്കായി മാത്രമുള്ള ശ്മശാനത്തിനെതിരെ ദളിത് വിഭാ​ഗത്തിന്റെ പ്രതിഷേധം. ഒഡീഷ ന​ഗരമായ കേന്ദ്രപദയിലാണ് ബ്രാഹ്മണരെ സംസ്കരിക്കുന്നതിന് മാത്രമായി പൌരസമിതി ശ്മശാനം ഒരുക്കിയത്. ഹസാരിബാഗിച്ചയിലെ ശ്മശാനത്തിൽ ബ്രാഹ്മണരുടെ മൃതദേഹങ്ങൾ മാത്രമേ സംസ്‌കരിക്കൂവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ദളിത് വിഭാഗങ്ങൾ രം​ഗത്തെത്തി. 1928 മുതൽ “ബ്രാഹ്മണ ഷംശൻ” പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പൌരസമിതി ഈയിടെയാണ് ശ്മശാനത്തിൽ ബ്രാഹ്മണരെ മാത്രമേ സംസ്കരിക്കൂവെന്ന് ബോർഡ് സ്ഥാപിച്ചത്. തുടർന്ന് ദളിത് സമാജം തിങ്കളാഴ്ച സർക്കാരിന് കത്തയച്ചു.

ബ്രാഹ്മണർക്ക് വേണ്ടി മാത്രമാണ് പൗരസമിതി ദീർഘകാലമായി ശ്മശാനം പരിപാലിക്കുന്നതെന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും ജാതിമതഭേദമന്യേ എല്ലാ ഹിന്ദുക്കളെയും ഈ ശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ഒഡീഷ ദളിത് സമാജ് ജില്ലാ യൂണിറ്റ് പ്രസിഡന്റുമായ നാഗേന്ദ്ര ജെന പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥർ അപേക്ഷകൾ അവ​ഗണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാഹ്മണർക്കായി മാത്രം ശ്മശാനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് സിപിഎം ജില്ലാ യൂണിറ്റ് പ്രസിഡന്റ് ഗയാധർ ധാൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...