ദുബായ് മൈദാന്‍ സ്ട്രീറ്റിലെ ഗാതാഗത നവീകരണം ; അന്തിമ ഘട്ടത്തില്‍

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായ് മൈദാന്‍ സ്ട്രീറ്റിലെ ഗതാഗത നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുളള യാത്ര സമയം വലിയ തോതില്‍ കുറയുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തിരക്കേറിയ സമയത്തും സുഗമമായ യാത്ര ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ദുബായ് മൈദാന്‍ സ്ട്രീറ്റിന്റെ മുഖഛായ മാറ്റുന്ന രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 85 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുളള യാത്രാസമയം വലിയ തോതില്‍ കുറയും.

ഇതിന് പുറമെ ജംഗ്ഷനുകളിലെ തിരക്ക് 95 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ ഖൈല്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍ സൈക്ലിസ്റ്റ് ക്ലബ് വരെയാണ് പദ്ധതി. സ്ട്രീറ്റിന്റെ ശേഷി വിപുലീകരിക്കുന്നതും അല്‍ മൈദാന്‍ റൗണ്ട് എബൗട്ടിന് പകരം ടി ആകൃതിയിലുള്ള സിഗ്‌നലൈസ്ഡ് ജംഗ്ഷന്‍ നിര്‍മ്മിക്കുന്നതും അടക്കമുളള നിര്‍മാണങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. മുഹമ്മദ് ബിന്‍ റാഷിദ് സിറ്റിയുടെ പ്രവേശന കവാടങ്ങളുടെ നവീകരണം ഉള്‍പ്പടെയുളള പ്രധാന വികസനമാണ് അവസാന ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...

നെൻമാറ ഇരട്ടക്കൊലപാതക കേസ് : തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളൂവെന്ന് ചെന്താമര

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര...

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...