ധനുവച്ചപുരത്ത് ഗുണ്ടാസംഘം കുടുംബത്തെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ധനുവച്ചപുരത്ത് ഗുണ്ടാസംഘം കുടുംബത്തെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മഞ്ചുവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ധനുവച്ചപുരം പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടില്‍ ആക്രമണം നടന്നത്. ആക്രമണത്തിൽ വനിതാ സിവിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു. വീടുകയറിയുള്ള ഗുണ്ടാക്രമണത്തില്‍ ബിജുവിനും ഭാര്യ ഷിജിക്കും സാരമായ പരിക്കുകളുണ്ട്.

പാറാശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിയും ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പോലീസിനോട് പറഞ്ഞു വെന്നാ രോപിച്ചാണ് ഗുണ്ടാ സംഘം ബിജുവിനെയും കുടുംബത്തെയും ആക്രമിച്ചത്. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...