സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെ മദ്യപരായ രണ്ടു പേര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കൊല്ലം അഞ്ചല്‍ ഏരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഉണ്ണി, ആകാശ്, ആനന്ദ്, അസര്‍, നീരജ്, വിഷ്ണു എന്നിവരെയാണ് മദ്യപിച്ചെത്തിയ യുവാക്കള്‍ മര്‍ദിച്ചത്. വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യം രക്ഷിതാക്കള്‍ പോലീസിനും സ്കൂള്‍ അധികൃതര്‍ക്കും കൈമാറി. കൊല്ലം അയിലറ സ്വദേശികളായ മനു, രുക്കു എന്ന് വിളിക്കുന്ന അഖില്‍ മോഹന്‍ എന്നിവര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഏരൂര്‍ പോലീസിലും സ്കൂള്‍ പ്രിന്‍സിപ്പളിനും പരാതി നല്‍കി. സ്കൂളിന് സമീപം വച്ച്‌ വ്യാഴാഴ്ചയാണ് യുവാക്കള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചത്. യുവാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...