മതതീവ്രവാദ സംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവം ; പോലീസുകാര്‍ക്കെതിരെ നടപടിയുമായി അന്വേഷണസംഘം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മതതീവ്രവാദ സംഘടനയ്ക്ക് പോലീസ് സ്‌റ്റേഷനിലെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. സംഭവത്തില്‍ ആരോപണ വിധേയരായ മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയ്ക്കായ് സൈബര്‍ സെല്ലിലേയ്ക്ക് കൈമാറും. സ്‌റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന ഡാറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. സ്‌റ്റേഷനിലെ മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവം പുറത്തറിഞ്ഞതോടെ മൂവരും സ്ഥലമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പുസ്വാമി കഴിഞ്ഞ ദിവസാമാണ് ഉത്തരവിട്ടത്. മൂന്നാര്‍ ഡി.വൈ.എസ്.പി കെ.ആര്‍ മനോജിനാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച്‌ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് അന്വേഷണം തുടങ്ങിയിരുന്നു. എന്തുതരത്തിലുള്ള രേഖകളാണ് ചോര്‍ത്തി നല്‍കിയതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ഡി.വൈ.എസ്.പി കെ.ആര്‍ മനോജ് പറഞ്ഞു. തൊടുപുഴ സ്‌റ്റേഷനില്‍നിന്ന് മതതീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തിനല്‍കിയതിന് പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പുറത്താക്കിയിരുന്നു. പോലീസ് ഡാറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചേര്‍ത്തി നല്‍കിയതിനാണ് തൊടുപുഴ സ്‌റ്റേഷനിലെ സിപിഒ അനസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...