റോഡരികില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കുമേല്‍ ട്രക്ക് ഇടിച്ചുകയറി മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ് : ഹരിയാനയിലെ ഝജ്ജറില്‍ നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ ക്കുമേല്‍ ഇടിച്ചുകയറി മൂന്ന് മരണം. കുണ്ഡ്‍ലി – മനേസര്‍ – പല്‍വാല്‍ എക്സ്പ്രസ് വേയില്‍ ആശോദ്ധ ടോള്‍ പ്ലാസയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് സംഭവം. നിര്‍മാണ തൊഴിലാളികളാണ് മരിച്ചത്. എക്സപ്രസ് വേ റോഡരികില്‍ നിര്‍മാണ തൊഴിലാളികളായ 18 ഓളം പേര്‍ കിടന്നുറങ്ങുന്നതിനിടയിലേക്കാണ് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കയറിയത്.

തൊഴിലാളികള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അമിത് യാശ്വര്‍ധന്‍ പറഞ്ഞു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ പത്ത് പേരെ റോഹ്ത്തഗിലെ ആശുപത്രിയിലേക്ക് മാറ്റി. പാലം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് തൊഴിലാളികള്‍ ഹരിയാനയില്‍ എത്തിയത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ ഉത്തര്‍ പ്രദേശിലെ രണ്ടു ജില്ലകളില്‍ നിന്നുള്ളവരാണെന്നും പൊലീസ് ഓഫീസര്‍ അറിയിച്ചു.

സംഭവം നടന്നയുടന്‍ ട്രക്ക് ​ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ട്രക്ക് ഉടമയെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയും ട്രക്കിലുണ്ടായിരുന്നെന്ന് ഉടമ മൊഴി നല്‍കി. ഡ്രൈവര്‍മാരുടെ പേരുവിവരങ്ങള്‍ അറിയാമെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.തൊഴിലാളികള്‍ കിടന്നുറങ്ങുന്നതിന് സമീപം ബാരിക്കേഡുകളും വാഹനങ്ങള്‍ക്ക് തിരിച്ചറിയാനായി റിഫ്ലക്ടറുകളും സ്ഥാപിച്ചിരുന്നു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതോ ഉറങ്ങിയതോ ആകാം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയതെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...