തോട്ടില്‍ നിന്ന് ഗ്രനേഡ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : തോട്ടില്‍ നിന്ന് ഗ്രനേഡ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. തോട്ടില്‍ മീന്‍ പിടിക്കാനായി വീശിയ വലയില്‍ ഗ്രനേഡ് കുടുങ്ങിയ സംഭവം അന്വേഷിക്കാന്‍ 3 പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഗ്രനേഡ് കണ്ടെടുത്ത തോടിനു ചുറ്റളവില്‍ താമസിക്കുന്ന വിവിധ സൈനിക വിഭാഗങ്ങള്‍, പോലീസ് വകുപ്പ് എന്നിവയില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സംഘം നടപടിആരംഭിച്ചു.

സേനയില്‍ പ്രവര്‍ത്തിച്ച ആരെങ്കിലും കൗതുകത്തിന്റെ പേരില്‍ ഗ്രനേഡ് കൊണ്ടുവന്ന ശേഷം തോട്ടില്‍ വലിച്ചെറിഞ്ഞതാണോ എന്ന സംശയം പോലീസിനുണ്ട്. ഗ്രനേഡിന്റെ ചിത്രങ്ങള്‍ വിവിധ സൈനിക, പോലീസ് വിഭാഗങ്ങള്‍ക്ക് അയച്ചു നല്‍കി അവര്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണോയെന്ന് ഉറപ്പാക്കും. കഴിഞ്ഞ ദിവസം ചുനക്കര കോമല്ലൂരിലെ പാടശേഖരത്തില്‍ നിര്‍വീര്യമാക്കിയ ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന് അയച്ചു നല്‍കി ഗ്രനേഡില്‍ ഉപയോഗിച്ചിരുന്ന രാസവസ്തു കണ്ടെത്താനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.

സൈന്യമോ പോലീസോ ഉപയോഗിക്കുന്ന ഗ്രനേഡിലെ രാസവസ്തു തന്നെയാണോ തോട്ടില്‍ നിന്നു ലഭിച്ച ഗ്രനേഡില്‍ ഉണ്ടായിരുന്നതെന്ന് ഉറപ്പാക്കും. ഇതിനൊപ്പം വിധ്വംസക പ്രവര്‍ത്തനത്തിനായി എത്തിച്ച ഗ്രനേഡ് ആണോ തോട്ടില്‍ നിന്നു ലഭിച്ചതെന്നും സംഘം അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും മിലിറ്ററി, പാരാമിലിറ്ററി പോലീസ് ക്യാംപുകളില്‍ നിന്നു ഗ്രനേഡ് കാണാതായോയെന്ന വിവരവും ശേഖരിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഡോ.ആര്‍.ജോസ്, കുറത്തികാട് സിഐ എ.നിസാം, എസ്ഐ സുനുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...