പോലീസിന്റെ ഡേറ്റാ ബേസിലെ വിവരങ്ങള്‍ ചോര്‍ത്തി തീവ്രവാദ സംഘടനകള്‍ക്ക് കൈമാറിയ പോലീസുകാര്‍ക്ക് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പോലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി തീവ്രവാദ സംഘടനകള്‍ക്ക് കൈമാറിയെന്ന് ആരോപണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റം. പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി അലിയാര്‍, പി.എസ് റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുള്‍ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്.

ഇന്നലെ ജില്ലാ പോലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതില്‍ പി.വി അലിയാറിനെ രണ്ട് മാസം മുമ്പ് മുല്ലപ്പെരിയാര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മേയ് 15നാണ് ഇവര്‍ മൂന്ന് പേരും മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യവേ ഔദ്യോഗിക ഡേറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ മതതീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണമുയരുന്നത്. ഇവരുടെ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും സംഭവം അന്വേഷിച്ച്‌ മൂന്നാര്‍ ഡി.വൈ.എസ്.പി കെ.ആര്‍ മനോജ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...