കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ എൻ.സി.സി. യൂണിറ്റിന്റെയും ബി.എച്ച്.എസ്.എസ്. കാലടി എൻ.സി.സി യൂണിറ്റിന്റെയും സഹകരണത്തോടെ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസ്സി മാത്യു മുഖ്യാതിഥിയായിരുന്നു. ലഫ്റ്റനന്റ് ഡോ. ലിഷ സി.ആർ., എ.എൻ.ഒ. രാജിത് ശങ്കർ (ടി/ഒ) എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വാർ മെമ്മോറിയൽ ഗാർഡ് ഓഫ് ഓണർ നൽകി. അമർജവാനിൽ പുഷ്പചക്രം സമർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. കാർഗിൽ യുദ്ധത്തിലെ അനുഭവങ്ങൾ സർവ്വകലാശാലയുടെ സെക്യൂരിറ്റി ഓഫീസർ ക്യാപ്റ്റൻ ദാസ് പി. എം. പങ്ക് വെച്ചു. കാർഗിൽ വിജയ് ദിനത്തിന്റെ ഭാഗമായി, മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരകഥ അവതരിപ്പിക്കുന്ന “മേജർ” എന്ന ദേശസ്‌നേഹ ചലച്ചിത്രം കേഡറ്റുകൾക്കായി പ്രദർശിപ്പിച്ചു.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























