പെരുനാട്-അത്തിക്കയം റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾക്ക് ഭീഷണിയായി കാട് വളർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട്-അത്തിക്കയം റോഡിന്റെ വശങ്ങളിൽ കാടുകൾ വളർന്നുനിൽക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയായി മാറുന്നു. വളവുകളിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ കാടുകൾ നിറഞ്ഞത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തിൽ അനാസ്ഥ തുടരുകയാണെന്നും അടിയന്തിര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡിന്റെ ഇരുവശങ്ങളിലും അമിതമായി വളർന്നുനിൽക്കുന്ന കാടുകൾ കാരണം എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇത് പലപ്പോഴും ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

മഴക്കാലമായതോടെ കാടുകൾ കൂടുതൽ വളർന്നത് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. മേഖലയിൽ കാട്ടുപന്നിയുടെ ഉൾപ്പെടെ ശല്യമുള്ളതാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ അടിയന്തിരമായി ഇടപെട്ട് കാടുകൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...