21.7 C
Pathanāmthitta
Thursday, February 9, 2023 1:00 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കടപ്പത്രത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് പകല്‍കൊള്ള ; 2023 ല്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

കൊച്ചി :  NCD നിക്ഷേപത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് പകല്‍കൊള്ള. 2023 ല്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ദുരന്തമെന്ന് സൂചന. കടപ്പത്രത്തിലൂടെ വാങ്ങിയ പണം തിരികെ നല്‍കുവാന്‍ വീണ്ടും ഇരട്ടി തുകക്ക് കടപ്പത്രം ഇറക്കുകയാണ് കമ്പിനികള്‍. ജനങ്ങളുടെ കയ്യിലുള്ള പണം കയ്ക്കലാക്കുവാന്‍ കമ്പിനികള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുകയാണ്. ഇത് ചെന്നെത്തുന്നത് വന്‍ സാമ്പത്തിക ദുരന്തത്തിലേക്കാണ്. 2023 ല്‍ ഒന്നിനുപിറകെ മറ്റൊന്നായി നിരവധി കമ്പിനികള്‍ പൂട്ടാന്‍ സാധ്യതയുണ്ട്. ബോംബ്‌ സ്പോടനം പോലെ കനത്ത ആഘാതമായിരിക്കും ഇത് കേരളത്തിലെ നിക്ഷേപകരില്‍  ഉണ്ടാക്കുക. മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ll
bis-new-up
KUTTA-UPLO
previous arrow
next arrow

സമീപകാലത്ത് നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് നിക്ഷേപകരുടെ പണം തട്ടിയെടുത്തത്. കോടികള്‍ പരസ്യത്തിനു മുടക്കിയാണ് നിക്ഷേപകരെ കൊള്ളയടിക്കുന്നത്‌. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോഴാണ് സാധാരണക്കാര്‍ വഞ്ചിക്കപ്പെടുന്നത്. തട്ടിപ്പിന് ഇരയായവരുടെ പരാതിപോലും പോലീസ് സ്വീകരിക്കുന്നില്ല. ജനങ്ങളെ കൊള്ളയടിച്ചു കിട്ടുന്ന തുകയില്‍നിന്നും കൃത്യമായ വിഹിതം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തട്ടിപ്പിന് ഇരയായവരുടെ ഒപ്പമല്ല, അവര്‍ ജനങ്ങളെ കൊള്ളയടിക്കുന്ന കമ്പിനി മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുക.

self

മുമ്പ് സ്ഥിര നിക്ഷേപങ്ങളുടെ പേരിലായിരുന്നു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളെ കൊള്ളയടിച്ചിരുന്നത്. ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്യുകയും അവ എല്ലാ മാസവും കൃത്യമായി നല്കിയുമായിരുന്നു നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിച്ചത്. കണക്കില്ലാതെയുള്ള നിക്ഷേപങ്ങള്‍ പെട്ടിയില്‍ വീണാല്‍ പിന്നെ കമ്പിനി പൂട്ടുകയായിരുന്നു. കേരളത്തില്‍ ഇത്തരം നിരവധി സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും പണം ലഭിച്ചില്ല. സാമ്പത്തിക തട്ടിപ്പുകള്‍ ഒന്നിന് പിറകെ മറ്റൊന്നായി നടക്കുമ്പോഴും സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ്.

bis-new-up
dif
Alankar
WhatsAppImage2022-07-31at72836PM
previous arrow
next arrow

ഇന്ന് കേരളത്തില്‍ വ്യാപകമായി നടക്കുന്നത് കടപ്പത്രത്തിന്റെ പേരിലുള്ള തട്ടിപ്പാണ്. ജനങ്ങളുടെ പണം കമ്പിനി മുതലാളിയുടെ കയ്യില്‍ എത്താനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗവും ഇതാണ്. NCD എന്ന് അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ മുഖേനയാണ് ഇന്ന് വ്യാപക തട്ടിപ്പ് നടക്കുന്നത്. സൂപ്പര്‍ സ്റ്റാറുകളും മെഗാസ്റ്റാറുകളും അഭിനയിക്കുന്ന പരസ്യങ്ങളുടെ പിന്‍ബലത്തിലാണ് ഇവര്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. മിക്ക കമ്പിനികളും തങ്ങളുടെ ബിസിനസ് വിപുലീകരണത്തിന് പണം കണ്ടെത്തുന്നത് കടപ്പത്രത്തിലൂടെയാണ്. സമീപകാലത്ത് നിരവധിപ്പേരാണ് ഇത്തരം തട്ടിപ്പിന് ഇരയായിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
ll

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow