ദയാ ബായിയുടെ നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സാമൂഹിക പ്രവർത്തക ദയാ ബായിയുടെ നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ദയാ ബായി സമരം അവിടെ തുടരുകയാണ്.  മന്ത്രിതല ചർച്ചയിൽ നൽകിയ ഉറപ്പല്ല രേഖാമൂലം നൽകിയതെന്ന് സമരസമിതിയും ദയാ ബായിയും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രേഖ മൂലം നൽകിയ ഉറപ്പ് അവ്യക്തവും ആവശ്യങ്ങളെ വളച്ചൊടിക്കുന്നതുമെന്ന് സമരസമിതി ആരോപിച്ചു.

അംഗീകരിച്ച ആവശ്യങ്ങളിന്മേൽ നൽകുന്ന ഉറപ്പിൽ സർക്കാർ വ്യക്തത വരുത്തണമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.മന്ത്രിമാർ നൽകിയ ഉറപ്പ് പാലിക്കാത്തതിനാൽ, വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് ദയാബായി ആവശ്യം. വിഷയത്തിൽ ചെയ്യാനാവുന്നത് ചെയ്‌തെന്നാണ് സർക്കാർ നിലപാട്. സമരം നിർത്തിയാലും തുടർന്നാലും മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കും. മെഡിക്കൽ ക്യാമ്പുകൾ രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കുന്നതിന് വേണ്ട നടപടികൾ സാമൂഹ്യ നീതി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ ന്യൂറോളജി അടക്കമുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളിൽ ദിന പരചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന നടപടികളും വേഗത്തിലാക്കുമെന്ന് സർക്കാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...