എട്ടുമാസത്തിനകം 2516 ശൈശവ വിവാഹങ്ങള്‍ ; ബോധവത്കരണം ശക്തമാക്കി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ശൈശവ വിവാഹങ്ങള്‍ക്ക് ബോധവത്കരണം ഊര്‍ജിതമാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍. കഴിഞ്ഞ എട്ടു മാസത്തിനകം 2516 ശൈശവ വിവാഹങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ നടപടി. 38 ജില്ലകളിലും ബോധവത്കരണ കാമ്പയിനുകള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍  തീരുമാനം. സംസ്ഥാന സാമൂഹിക ക്ഷേമ – വനിതാശാക്തീകരണ വകുപ്പുകളുടെ കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റുവരെ 2,516 ശൈശവ വിവാഹങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 734 വിവാഹങ്ങള്‍ നടന്നു. 1782 വിവാഹങ്ങള്‍ തടയാനായി. നാമക്കല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 182 ശൈശവ വിവാഹങ്ങള്‍ അവിടെ നടന്നു. ഇതുമായിബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ 548 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കടലൂര്‍, ദിണ്ടിക്കല്‍, സേലം, കൃഷ്ണഗിരി, തേനി, തിരുച്ചിറപ്പള്ളി, ഈറോഡ് ജില്ലകളും ശൈശവ വിവാഹത്തില്‍ മുന്നിലാണ്. അരിയല്ലൂര്‍, ധര്‍മപുരി, കൃഷ്ണഗിരി, പുതുക്കോട്ട ജില്ലകളിലെ 95 ശതമാനം ശൈശവ വിവാഹങ്ങളും പോലീസും സാമൂഹികക്ഷേമവകുപ്പും ചേര്‍ന്ന് തടഞ്ഞു. ശൈശവവിവാഹം കൂടാന്‍ സാധ്യതയുള്ളതിനാല്‍ സിനിമ- സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തി ബോധവത്കരണ വീഡിയോകള്‍ തയ്യാറാക്കി തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിച്ച് ബോധവല്‍കരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം ശൈശവ വിവാഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവര്‍ത്തന മാതൃകയും സാമൂഹിക ക്ഷേമവകുപ്പ് തയ്യാറാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...