ദിവസങ്ങൾ നീണ്ട തർക്കം ; ഒടുവിൽ എൻഡിഎയിൽ സമവായം ; പുതിയ സഖ്യവുമായി ശശികല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ദിവസങ്ങൾ നീണ്ട പടല പിണക്കത്തിനും തർക്കങ്ങൾക്ക് ഒടുവിൽ പുതുച്ചേരി എൻഡിഎയിൽ സീറ്റ് സമവായ തീരുമാനം ആയി. എഐഎൻആർസി 16 സീറ്റിൽ തന്നെ മത്സരിക്കാനാണ് തർക്കങ്ങൾക്കൊടുവിൽ ധാരണയായത്. ബി.ജെ.പിക്ക് 10 സീറ്റും എഐഎഡിഎംകെയ്ക്ക് 2 സീറ്റുമാണ് എൻഡിഎ മാറ്റിവച്ചത്. സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് നയിക്കുന്ന എൽജെകെയ്ക്ക് മുഖ്യമന്ത്രി എൻ.രംഗസാമി രണ്ട് സീറ്റ് നൽകാൻ തയാറായിട്ടുണ്ട്. എൽജെകെയെ മുന്നണിയിൽ എടുക്കണമെന്ന ബിജെപി ആവശ്യത്തിന് എൻ.രംഗസാമി ഒടുവിൽ വഴങ്ങുകയായിരുന്നു.

2021ൽ ബിജെപി ഒൻപതും എഐഎഡിഎംകെ അഞ്ചും സീറ്റിൽ ആണ് മത്സരിച്ചത്. കേന്ദ്രമന്ത്രി മൺസൂഖ് മാണ്ഡവ്യയെ രംഗസാമി കാണാൻ തയാറായതോടെ ആണ് സമവായമായത്. ചർച്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. കഴിഞ്ഞ രണ്ട് ദിവസം കേന്ദ്രമന്ത്രി ചർച്ചയ്ക്കായി ഹോട്ടലിൽ കാത്തിരുന്നെങ്കിലും രംഗസാമി എത്തിയിരുന്നില്ല. അതേസമയം പ്രധാന കക്ഷികൾക്ക് പുറമേ ശശികലയും പിഎംകെ നേതാവ് രാംദാസും ചേർന്ന് തമിഴ്നാട്ടിൽ പുതിയ സഖ്യം രൂപീകരിച്ചു. തമിഴ്നാട് പുതുച്ചേരി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമെന്നാണ് നേതാക്കൾ വിശദമാക്കിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...